കാസര്‍ഗോഡ്: രംഗശങ്കര ബംഗളൂരു കാസര്‍ഗോഡ് തീയാട്രിക്സ് സൊസൈറ്റിയും സവാക് കാസര്‍ഗോഡുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കന്നഡ നാടകോത്സവിന് കാസര്‍ഗോഡ് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ തുടക്കമായി. ചലച്ചിത്ര സംവിധായകന് ഫാറൂഖ് അബ്ദുള്‍ റഹ്മാന് ഉദ്ഘാടനം ചെയ്തു. പഴയകാല നാടക നടന് സുബ്ബണ്ണ ഷെട്ടി അധ്യക്ഷത വഹിച്ചു.
മധുകര, ടി.വി. ഗംഗാധരന്, ടി.എ. ഷാഫി, ജീന്‍ ലവീന മൊന്തേരോ, രാധാകൃഷ്ണന് ഉളിയത്തടുക്ക, എം.എം. ഗംഗാധര, മുദ്ദണ്ണ രട്ടെഹള്ളി, പ്രഫ. നരേന്ദ്രന്, രവീന്ദ്രന് പാടി, ദിവാകര്‍ അശോക് നഗര്‍, ദയപ്രസാദ്, ജയന്തി സുവര്‍ണ, ഉമേശ് എം. സാലിയാന്‍ എന്നിവര്‍ പങ്കെടുത്തു.